
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ശനിയാഴ്ച (18-06-2022) ഹർത്താൽ ഇല്ല
ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ടു യുഡിഎഫ് കോഴിക്കോട് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച മലയോര ഹർത്താലിൽ നിന്നും കോടഞ്ചേരി പഞ്ചായത്തിനെ ഒഴുവാക്കി സുപ്രീം കോടതിയുടെ വിധിയുടെ പരിധിയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഉൾപ്പെടാത്തതിനെ തുടർന്നാണ് നടപടി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികലമായ നയങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ശനി കരിദിനമായി ആചരിക്കുമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ എം പൗലോസ്, കൺവീനർ ജോർജ്ജ് മച്ചുഴിയിൽ, ട്രഷറർ അബൂബക്കർ മൗലവി എന്നിവർ അറിയിച്ചു.



