
കൊടിയത്തൂർ : സുന്നി പ്രാസ്ഥാനിക രംഗത്തെ നിറസാന്നിധ്യവും സിറാജ് മുൻ ജനറൽ മാനേജറുമായിരുന്ന മർഹൂം കരീം കക്കാട് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നാളെ (ബുധൻ) കക്കാട് മുനവ്വിറുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും.മുക്കം സോണ്‍ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിക്ക് എസ് വെെ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.
എന്‍ അലി അബ്ദുല്ല,മജീദ് കക്കാട് ,ഡോ.എം അബ്ദുല്‍ അസീസ് ഫെെസി,അഡ്വ.എ കെ ഇസ്മായില്‍ വഫ,ഇ യഅ്ഖൂബ് ഫെെസി,
ജി അബൂബക്കര്‍ ,കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ,നാസര്‍ ചെറുവാടി,അബ്ദുല്ല സഅദി ചെറുവാടി ,കെ എം അബ്ദുല്‍ ഹമീദ് ,കെ ടി അബ്ദുല്‍ ഹമീദ് ,സുല്‍ഫീക്കര്‍ സഖാഫി ,സലാം മുസ്ലിയാര്‍ പുന്നക്കല്‍ ,നിഷാദ് കാരമൂല ,വാഹിദ് സഖാഫി കുളങ്ങര ,ശാദില്‍ സഖാഫി ചെറുവാടി ,അനീസ് കക്കാട് ,ഹാഫിള് അനസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും



