KOODARANCHILOCAL NEWSNews

കൂടരത്തി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി റണ്ണിംഗ് LED ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാവുന്ന വിവിധ സേവനങ്ങളുടെ വിവരങ്ങളും പഞ്ചായത്തിൽ സമ്പൂർണ്ണ ജലവിതണം ലക്ഷ്യമിടുന്ന “ജലജീവൻ മിഷൻ” തയ്യാറാക്കിയ ലഘു വീഡിയോകളും അടങ്ങുന്ന 10 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു റണ്ണിംഗ് LED ഡിസ്പ്ലേ ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം 20/09/22 ന് ഉച്ചക്ക് ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും COD പ്രതിനിധിയുടെയും സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു

.ജൽ ജീവൻ മിഷൻ” അനുവദിച്ച ഡിസ്പ്ലേ ബോർഡ് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സർക്കാർ തുടങ്ങുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾക്ക് പുറമെ ജനോപകാരപ്രദമായ ലഘു വീഡിയോളും കൂടുതൽ പേർക്ക് കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കാൻ ഉതകുന്നതാണ്.ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങൾ ആയ, മേരി തങ്കച്ചൻ, ജോസ് തോമസ്, റോസ്‌ലി ജോസ്, വി എസ് രവി, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാലിപ്ലാക്കൾ, മോളി തോമസ്, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ജലജീവൻ കൊ. ഓർഡിനേറ്റർ ക്രിസ്റ്റീന, തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com