LOCAL NEWS

നിയന്ത്രണങ്ങൾക്ക് പുല്ലുവില; പതങ്കയത്ത് ഇന്നും നിരവധി പേർ പുഴയിൽ ഇറങ്ങി

കോടഞ്ചേരി:  നാരങ്ങാത്തോട് പതങ്കയം  വെള്ളച്ചാട്ടത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതരും,കോടഞ്ചേരി പോലീസും ചേർന്ന്  നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ച്  ഇന്നും നിരവധിപേർ അപകടം പതിയിരിക്കുന്ന പതങ്കയത്ത്  പുഴയിൽ ഇറങ്ങി.വൈകിട്ട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളം പുഴയിലൂടെ വരുന്ന സമയത്തും  നിരവധി പേർ പുഴയിൽ കുളിക്കാൻ ഇറങ്ങിയിരുന്നു.

ഏതുസമയത്തും ഉൾവനത്തിലെ കനത്ത മഴമൂലം പതങ്കയം വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഇരുവഞ്ചിപുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലത്താണ് സഞ്ചാരികൾ പുഴയിൽ കുളിക്കുന്നതും, പുഴയുടെ സമീപത്ത് കരയിൽ നിൽക്കുന്നതും.
ഇന്നലെ വൈകുന്നേരം ഉൾവനത്തിൽ  ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപുഴയിലും,തുഷാരഗിരി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ചാലിപ്പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം പതങ്കയം വെള്ളച്ചാട്ടത്തിൽ പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ നൂറിലധികം പേരെ മുക്കത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ആണ് രക്ഷപ്പെടുത്തിയത്.

വളരെ തെളിഞ്ഞതും, മനോഹരവുമായ വെള്ളച്ചാട്ടമാണ് നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഇരുവഞ്ഞിപ്പുഴ. ദൂരസ്ഥലങ്ങളിൽ നിന്നുപോലും നൂറുകണക്കിന് പേരാണ് ഇവിടെ ദിവസേന കുളിക്കാനും പുഴ കാണുവാനുമായി എത്താറുള്ളത്.

കലങ്ങി മറിഞ്ഞ പതങ്കയം വെള്ളച്ചാട്ടത്തിന് നടുവിൽ സാഹസികമായി സഞ്ചാരികൾ കുളിക്കുന്നത്  കാണാം.  ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് പുഴയുടെ പെട്ടെന്നുള്ള മാറ്റം  മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഉൾവനത്തിൽ മഴ പെയ്യുമ്പോൾ വെള്ളച്ചാട്ടം ഉൾപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും പലപ്പോഴും.
ഇങ്ങനെയുള്ള അവസരത്തിൽ പുഴയിൽ ഇറങ്ങുന്ന സഞ്ചാരികളാണ്  അപകടത്തിൽപ്പെടുന്നത്. ഇങ്ങനെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് മൂലം നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.

സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കി പ്രാദേശിക ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രദേശത്ത്‌ പോലീസിന്റെ ഇടപെടാൻ കാര്യക്ഷമമായി വർദ്ധിപ്പിച്ച് പ്രദേശവാസികളും ഹോം ഗാർഡും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സഞ്ചാരികൾക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതൊന്നും,
പുറമെനിന്ന് എത്തുന്ന സഞ്ചാരികൾക്ക് കാണത്തക്കവിധം വ്യക്തതയോടെയുള്ള  സൂചന ബോർഡുകൾ  കൃത്യമായ സ്ഥലങ്ങളിൽ കൂടുതലായി സ്ഥാപിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com