
പനമരം : പനമരത്ത് വിൽപ്പനകെത്തിച്ച കഞ്ചാവ് പൊതികളുംമായി സ്ത്രിയടക്കം മൂന്നുപേരെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
ഇന്നലെ രാത്രി 8.30 ന് കാറിൽ സംഘം കഞ്ചാവ് വില്പനക്കായി പനമരം ചങ്ങാടക്കടവ് പ്രദേശത്ത് എത്തിയത്.കാറിൽ ചെറു പൊതികളായി സൂക്ഷിച്ച പതിമൂന്നോളം പൊതികൾ പ്രദേശത്തെ ചില കുട്ടികൾക്ക് കൈമാറുന്നതിടയിലാണ് നാട്ടുകാർ കൈയ്യോടെ പ്രതികളെ പിടികൂടി പോലീസിന് കൈമാറിയത്.
പച്ചിലക്കാട് കായക്കൽ വീട് ഷനുബ്(21) വണ്ടൂർ ചന്തുളി അൽഅമീൻ (30) പച്ചിലക്കാട് കായക്കൽ തസ്ലീന(35) എന്നിവരെയാണ് പനമരം പോലീസിന്റെ പിടിയിലായത്.ഇതിന് മുമ്പും പലതവണ ഇവർ കഞ്ചാവ് പ്രദേശത്ത് വില്പന നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഈയടുത്തയി പ്രദേശത്ത് ചിലയാളുകളുടെ ഓത്താശയോടെ കഞ്ചാവ് എത്തിക്കുന്നതായി നാട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു പ്രദേശത്തെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം . കഴിഞ്ഞ ദിവസം കഞ്ചാവ് വില്പനക്കായി ബന്ധപ്പെട്ട ഒരാളെ കഞ്ചാവ് ലോബികൾ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു ഇതിന് ശേഷമാണ് യുവാക്കൾ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതിന് സജ്ജരായി രംഗത്ത് എത്തിയത്.


