LOCAL NEWSTHIRUVAMBADY

നവീകരിച്ച തിരുവമ്പാടി- ചേപ്പിലംകോട് റോഡ് ഗതാഗതത്തിനായ് തുറന്നു കൊടുത്തു

തിരുവമ്പാടി :നവീകരിച്ച തിരുവമ്പാടി- ചേപ്പിലംകോട് റോഡ് ഗതാഗതത്തിനായ് തുറന്നു കൊടുത്തു. ചേപ്പിലംകോട് നിവാസി കൂട്ടായ്മയുടെ കൺവീനർ മുനീർ അഹമ്മദ് പുത്തൻകോട്ട് മീത്തലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർ ഷൌക്കത്തലി കൊല്ലളത്തിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ കൺവീനർ അഡ്വ ബിജു അഗസ്റ്റിൻ,ഫ്രാൻസിസ് കൊട്ടാരത്തിൽ, ഷമീർ,ജോസ് ജേക്കബ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ  മെമ്പറെ പൊന്നാട അണിയിച്ച് ആദരിച്ചു. സന്തോഷ സൂചകമായി കൂട്ടായ്മ നിവാസികൾ മധുരം വിതരണം ചെയ്തു. പോൾ കൊട്ടാരത്തിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com