LOCAL NEWSNewsTHIRUVAMBADY

ശാസ്ത്രോൽസവം ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രോൽസവം- ഫ്യൂഷൻ 2022 സെന്റ്‌ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആന്റണി കെ.ജെ ലഘു പരീക്ഷണത്തിലൂടെ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അധ്യാപകരായ സിൻസി സെബാസ്റ്റ്യൻ, ക്രിസ്റ്റീന അഗസ്റ്റിൻ, ഷെറിൻ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും ക്രിയാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശാസ്ത്രോൽസവത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി. അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളായി തിരിച്ച് സ്റ്റാളുകൾ ക്രമീകരിക്കുകയും വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ലഘു പരീക്ഷണങ്ങൾ,കരകൗശല വസ്തുക്കൾ, മാതൃകകൾ,ചാർട്ടുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com