LOCAL NEWSNewsTHIRUVAMBADY

ലഹരി വിരുദ്ധ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ആനക്കാംപൊയിൽ: ഒക്ടോബർ 6 മുതൽ നവംബർ ഒന്ന് വരെ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ മഞ്ജു ഷിബിൻ സ്കൂൾ തല ലഹരി വിരുദ്ധ ക്യാംപയിൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രെസ്സ് സെലിൻ തോമസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലഹരിക്കെതിരെ വിദ്യാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പ്രദർശിപ്പിച്ചു. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള കടകളിലും ബസ്‌സ്റ്റോപ്പുകളിലും വിദ്യാർഥികൾ ജാഗ്രത നോട്ടീസ് പതിപ്പിച്ചു.

ലഹരി വിരുദ്ധ സന്ദേശം നല്കുന്ന നൃത്തശില്പവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ക്യാംപയിൻ പരിപാടിയിൽ വിദ്യാർഥികൾ പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ജാഗ്രത സമിതി ഭാരവാഹികളായ എബി ദേവസ്യ, എൻ. ജെ ദീപ തുടങ്ങിയവർ നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com