LOCAL NEWSNewsTHIRUVAMBADY

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ഗോത്രായനം പരിപാടി സംഘടിപ്പിച്ചു

തിരുവമ്പാടി:കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന അനുഷ്ഠാന കലകളുടെ ഒരു ദൃശ്യാവിഷ്ക്കാരം ആനക്കാംപൊയിൽ സെന്റ് മേരീസ്‌ യു പി സ്കൂളിൽ പ്രതിഭ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ഫോട്ടോഗ്രാഫർ സന്തോഷ്‌ ലിയോ പരിപാടികൾക്ക് നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഗോത്രായനം പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് നിർവഹിച്ചു. കുന്നമംഗലം ബി പി സി ശിവദാസൻ കെ എം മുഖ്യ പ്രഭാഷണം നടത്തി.പാഠപുസ്‌തങ്ങൾക്കപ്പുറത്തു നിന്നും കേരള കലകളെ നേരിട്ട് കണ്ടും കേട്ടും അനുഭവച്ചറിയാൻ വിദ്യാർത്ഥികൾക്ക് കിട്ടിയ ഈ അവസരം വളരെ വിജ്ഞാനപ്രദവും അനുഭവവേദ്യവുമായിരുന്നു. അധ്യാപക പ്രതനിധി എബി ദേവസ്യ നന്ദി ചടങ്ങിൽ അർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com