LOCAL NEWSNews

മുക്കം ഉപജില്ലാ കായികമേള, പുല്ലൂരാംപാറയിൽ സ്വാഗത സംഘം രൂപീകരിച്ചു.

മുക്കം ഉപ ജില്ലാ കായിക മേള നവംബർ 7,8,9 തീയതികളിൽ പുല്ലുരാംപാറ സെന്റ്.ജോസഫ്സ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നതിനോട് അനുബന്ധിച്ചു സ്വാഗത സംഘം രൂപീകരിച്ചു. വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.ബഹു.എം എൽ എ ലിന്റോ ജോസഫ് നവംബർ 8ന് മേള ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.


സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റംല ചോലക്കൽ,മെമ്പർ മാരായ ഷൈനി ബെന്നി, ലിസി മാളിയേക്കൽ,രാധാമണി,
മുക്കം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാര നാഥൻ, ബി പി സി, കെ എം ശിവദാസൻ,സം സ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി. ടി അഗസ്റ്റിൻ,വിൽ‌സൺ മാത്യു,സിജോ മാളോല, ഉപജില്ലാ ഹയർ സെക്കന്ററി ഫോറം കൺവീനർ സന്തോഷ്‌, ഹൈ സ്കൂൾ വിഭാഗം കൺവീനർ സജി ജോൺ, ഉപ ജില്ലാ കായിക അധ്യാപക കോർഡിനേറ്റർ സുധീർ, ടോമി ചെറിയാൻ, ആന്റണി കെ ജെ, ജോളി ഉണ്ണിയെപിള്ളിൽ,സിബി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. മുഖ്യ രക്ഷാധികാരികൾ :രാഹുൽ ഗാന്ധി( വയനാട് എം പി)മാർ. റമീജിയോസ് ഇഞ്ചനാനിയിൽ(ബിഷപ്പ്, താമരശ്ശേരി )ലിന്റോ ജോസഫ്(എം എൽ എ, തിരുവമ്പാടി )
രക്ഷാധികാരികൾ :
ബാബു കളത്തൂർ (പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌)ബോസ് ജേക്കബ്(ജില്ലാ പഞ്ചായത്ത് മെമ്പർ,) ഫാ. ജോസഫ് പാലക്കാട്ട്(കോർപ്പറേറ്റ് മാനേജർ), ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ (സ്കൂൾ മാനേജർ ),
മേഴ്‌സി പുളിക്കാട്ട് (ചെയർ പേഴ്സൺ )

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com