LOCAL NEWSMUKKAMNews

വായന തിരിച്ചുപിടിക്കാൻ വായനച്ചങ്ങാത്തം

മുക്കം:രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനയുടെ പുതുവഴികൾ തെളിയിക്കുന്ന വായനച്ചങ്ങാത്തം ക്ലസ്റ്റർതലപരിശീലനം മുക്കം – താഴക്കോട് ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അരങ്ങേറി. അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ സ്വതന്ത്ര വായന പരിപോഷിപ്പിക്കുന്ന പരിപാടിയാണിത്. കാരശ്ശേരി, മുക്കം ക്ലസ്റ്ററിലെ 15 അധ്യാപകരാണ് പങ്കെടുത്തത്. മുക്കം മുൻസിപ്പൽ കൗൺസിലർ അനിത ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശിവദാസൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്. ജയതി സ്വാഗതം പറഞ്ഞു. BRC ട്രെയിനർ. എൻ.വി.അബ്ദുൽ നാസർ പദ്ധതി വിശദികരിച്ചു. മീന ജോസഫ്, ജെസ്സി, ജാസ്മിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബിസനി (CRCC) നന്ദി പറഞ്ഞു.രക്ഷിതാക്കളും കുട്ടികളും തയ്യാറാക്കിയ മാഗസിൻ പ്രകാശനവും സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com