
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ കേരളത്തിലെ അനുഷ്ഠാന കലകളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് “ഗോത്രായനം” ദൃശ്യാവിഷ്കാരം നടത്തി. സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പി.ടി.എ പ്രസിഡന്റ് സിജോ മാളോല,സ്റ്റാഫ് പ്രതിനിധി ക്രിസ്റ്റീന അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പ്രസിദ്ധ ഫോട്ടോഗ്രാഫർ സന്തോഷ് ലിയോ അനുഷ്ഠാന കലകളുടെ ദൃശ്യാവിഷ്കാരം ഒരുക്കുകയും കുട്ടികൾക്ക് ക്ലാസ്സെടുത്തു കൊടുക്കുകയും ചെയ്തു.



