
പുന്നക്കൽ: തിരുവമ്പാടി പഞ്ചായത്ത്തല എൽ പി വിഭാഗം കായികമേള ഒക്ടോബർ 27 ന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. കായികമേളയോട് അനുബന്ധിച്ചുള്ള സ്വാഗതസംഘം സ്കൂൾ മാനേജർ ഫാദർ ജോസഫ് താണ്ടാം പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്നു. തിരുവമ്പാടി പഞ്ചായത്തിലെ എട്ടോളം വിദ്യാലയങ്ങളിൽ നിന്ന് 250ൽ പരം കുട്ടികൾ മാറ്റിവയ്ക്കുന്ന കായികമേള വൻ വിജയമാക്കാൻ പുന്നക്കൽ ഒരുങ്ങുന്നു.
വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, എന്നിവരും ഹെഡ്മാസ്റ്റർമാരായ അഗസ്റ്റിൻ മഠത്തി പറമ്പിൽ, സിബി കുര്യാക്കോസ്, ജോസ് കെ ജെ, ദിലീപ് കുമാർ, റോയ് ജോസ്, മിനി ജോൺ, പിടിഎ പ്രസിഡന്റ് കുഞ്ഞുമരയ്ക്കാർ, ജിന്റോ ജോസഫ്, സൈനുദ്ദീൻ എന്നിവരും കായികമേളയ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു.



