ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എന്റെ ഭ്രാന്തൻ ചിന്തകൾ

പേടി.. അമ്മ വഴക്ക് പറയുമോ, അച്ഛൻ അടിക്കുമോ, മൂത്തവർ പരിഹസിക്കുമോ, നാട്ടുകാർ എന്ത് വിചാരിക്കുമെന്നോ, അസുഖം വരുമെന്നോ പ്രായമാവുമെന്നോ മരിക്കുമെന്നോ ദൈവം ശിക്ഷിക്കുമെന്നോ രക്ഷിക്കുമോ എന്നോ ഭയമാണ് നമ്മൾക്ക്.. അച്ഛനുമമ്മയ്ക്കും ഇഷ്ടപ്പെട്ടവരായി, മുതിർന്നവരെ ബഹുമാനിച്ച് അവർക്ക് പ്രിയപ്പെട്ടവരായി, നാടിനും നാട്ടുകാർക്കും വേണ്ടി തന്റെ കടമയെന്താണോ അത് മനസ്സിലാക്കി പ്രവർത്തിച്ച് അവരുടെ സ്നേഹത്തിന് പാത്രമായി ജീവിച്ചാൽ ഈയിടങ്ങളിലൊന്നും നമുക്ക് ഭയപ്പെടേണ്ട കാര്യമില്ല.. ഇവരുടെയൊക്കെ സ്നേഹത്തിന് പാത്രമായതുകൊണ്ട് ഇവിടങ്ങളിലൊക്കെ നമുക്ക് ജീവിതം ആസ്വദിക്കാം, സന്തോഷിക്കാം, ആനന്ദിക്കാം.. വയസ്സാകുമെന്നും മരിക്കുമെന്നും മാറ്റപ്പെടാൻ കഴിയാത്ത സത്യങ്ങളാണ്. അതതുപോലെ മനസ്സിലാക്കിയാൽ, അംഗീകരിച്ചാൽ പിന്നെയെന്തിന് അവയെ നാം പേടിക്കണം..

സ്വർഗ്ഗവും നരകവും, താൻ ശരിയായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ടെങ്കിൽ, തനിക്ക് ലഭിക്കാനുള്ളതേ തനിക്ക് ലഭിക്കൂ എന്ന് മനസ്സിലാക്കിയാൽ പിന്നെയെന്തിന് അവയെ ഭയപ്പെടണം?.. ഭയത്തോടെയുള്ള ജീവിതം, അതി മനോഹരമായ ഈ ജീവിതം ആസ്വദിക്കാൻ കഴിയാതെയാക്കും..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com