
തിരുവമ്പാടി പഞ്ചായത്ത് എൽപി സ്കൂൾ കായികമേള പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്തിലെ എട്ടോളം വിദ്യാലയങ്ങളിൽ നിന്നുള്ള 250 ഓളം കുട്ടികൾ മാറ്റുരക്കുന്ന കായികമേള തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഓ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ ഷൈനി ബെന്നി പതാക ഉയർത്തി. അഞ്ചാം വാർഡ് മെമ്പറായ രാധാമണി ദാസൻ ഹെഡ്മാസ്റ്റർമാരായ സിബി കുര്യാക്കോസ്, ജോസ് കെ ജെ, മിനി ജോൺ, ദിലീപ്കുമാർ, പി ടി എ പ്രസിഡണ്ട് മാരായ സൈനുദ്ദീൻ, ജിന്റോ ജോസ് എന്നിവർ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു. അഗസ്റ്റിൻ പി ജെ, ദിലീപ് മാത്യൂസ്,അനിൽ ജോൺ സോളമൻ സെബാസ്റ്റ്യൻ റോയ് ജോസ്, എന്നിവർ കായികമേള നിയന്ത്രിച്ചു.



