LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടിയുടെ നാടക സർഗോത്സവം നാളെ ആരംഭിക്കും.

തിരുവമ്പാടി: ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന നാടക സർഗോത്സവം നാളെ വൈകിട്ട് 4 ന് പ്രശസ്ത ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ലിന്റോ തോമസ് എം എൽ എ അധ്യക്ഷനാകും. സിനിമാ/നാടക നടൻ അപ്പുണ്ണി ശശി നാടകോത്സവപ്പതിപ്പ് മുഹമ്മദ് പേരാമ്പ്രക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേധാവികൾ വിശിഷ്ടാതിഥികളാകും.തുടർന്ന് മഞ്ജുളന്റെ കൂനൻ, അപ്പുണ്ണി ശശി യുടെ ചക്കരപ്പന്തൽ , കോഴിക്കോട് നാടക സഭയുടെ പച്ചമാങ്ങ എന്നീ നാടകങ്ങൾ അരങ്ങേറും. വൈകിട്ട് 3 മണിക്ക് ഹംസ പിലാക്കലിന്റെ ചിത്ര പ്രദർശനം നാടക രചയിതാവ് ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും. പ്രദർശനം 3 ദിവസം നീണ്ടു നിൽക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com