LOCAL NEWS

കർഷകസംഘം താമരശേരി ഫോറസ്റ്റ് ഓഫീസ് മാർച്ച് നാളെ

തിരുവമ്പാടി:കേന്ദ്ര സർക്കാരിൻ്റെ ഇറക്കുമതി നയവും കോർപ്പറേറ്റ് പ്രീണനവും കൊണ്ട്, നടുവൊടിഞ്ഞ കർഷകർക്ക്, കൂനിന്മേൽ കുരുവായി, കാട്ടുമൃഗശല്യവും രൂക്ഷമായിരിക്കുന്നു…പുതുപ്പാടി, കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂർ – തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുമൃഗശല്യം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു.ആന ,കാട്ടുപന്നി ,കടുവ, പുലി, കുരങ്ങ് ,മയിൽ, തുടങ്ങിയ വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി, സർവ്വതും നശിപ്പിക്കുന്നു.കഴിഞ്ഞ ദിവസം മുത്തപ്പൻ പുഴ- നടുറോഡിൽ ഒരു പുലി ചത്തു കിടന്നു.ഇതെല്ലാം നാട്ടുകാരിൽ കടുത്ത ഭീതി ഉളവാക്കിയിരിക്കുന്നു.വനാതിർത്തികളിൽ വൈദ്യുതി വേലികളും കിടങ്ങുകളും മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൃഷിയേയും കർഷകരെയും സംരക്ഷിക്കണമെന്നാണ് കർഷക സംഘം ആവശ്യപ്പെടുന്നത്.ഇതിനായി നാളെ രാവിലെ 10- മണിക്ക് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടക്കുന്ന ജനകീയ മാർച്ചിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് ഏരിയാ കമ്മറ്റി അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com