
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കോടഞ്ചേരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒക്ടോബർ 2 മുതൽ നവംബർ 15 വരെ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളെയും വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളെയും വിദ്യാർത്ഥികളെയും യുവജന പ്രതിനിധികളെയും ഉൾപ്പെടുത്തി ലഹരി മുക്ത കോടഞ്ചേരിക്കായി എന്ന സംവാദം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോടഞ്ചേരി ഗവൺമെൻറ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഷബീബ് പി.കെ വിഷയാവതരണo നടത്തി ഉദ്ഘാടനം നിർവഹിച്ചു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളുടെ സ്വഭാവ രീതികൾ വന്ന വ്യത്യാസങ്ങൾ അണുകുടുംബങ്ങൾ ആയതുകൊണ്ട് മൂലമുള്ള പരിമിതികൾ സോഷ്യൽ മീഡിയയുടെ അതിപ്രസരം ഗ്രൂപ്പ് ഇൻഫ്ലുവൻസുകൾ നിയമ സംവിധാനങ്ങളുടെ പരിമിതികൾ നിയമത്തിലെ പഴുതുകൾ എന്നിവയെല്ലാം ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുവാൻ ഇടയാക്കുന്നുണ്ടെന്ന് യോഗം ചർച്ച ചെയ്തു രാസ ലഹരികൾ അടക്കമുള്ള അതി തീവ്രമായ സിന്തറ്റിക് ഡ്രസ്സുകളുടെ ഉപയോഗം ഒരു കാരണവശാലും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കൂട്ടായി എടുക്കണം എന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നാനാത്വമുള്ള ആൾക്കാരുടെ സഹകരണത്തോടുകൂടിയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ കൃത്യമായ ഇടപെടലോടുകൂടിയും ലഹരിവസ്തുക്കളുടെ അതിപ്രസരം കോടഞ്ചേരിയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ആലോചിച്ചു നടപ്പിലാക്കുവാൻ നേതൃത്വം നൽകുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക് തോമസ് അറിയിച്ചു.ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി നടന്ന തുറന്ന സംവാദം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ഭാഗമായി ഫേസ്ബുക്ക് വഴി ലൈഫ് ടെലികാസ്റ്റിംഗും നിരവധി തൽപരരായ ആളുകൾ അത് വീക്ഷിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതിലൂടെ വിവര വിദ്യാഭ്യാസ സംവേദന രംഗത്ത് ഒരു വേറിട്ട മാതൃക സൃഷ്ടിക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് സാധിച്ചു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
തുറന്ന സംവാദത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സണ്ണി കാപ്പാട്ടുമല, ഷിജി ആൻറണി , കെ എം ബഷീർ, ജോർജ് എം തോമസ്, മാത്യു ചെമ്പോട്ടിക്കൽ, മണി എം. ജി.എസ്, ശിവാനന്ദൻ, ജനമൈത്രി പോലീസ് പ്രതിനിധികളായ ജെസ്സി മാത്യു, ഷെഫീഖ് പി, എക്സൈസ് ഓഫീസർ ഷാജു പി, പാലിയേറ്റീവ് പ്രതിനിധിയായ കെ എം പൗലോസ്, അധ്യാപക പ്രതിനിധികളായ കോടഞ്ചേരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് പി തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ക്രിസ്മരിയ, സോനാ തെരേസ, വേളംകോട് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, അധ്യാപകനായ ജിൻസ് ജോസ് വിദ്യാർത്ഥി പ്രതിനിധികളായ ബെനിറ്റാ സണ്ണി, മെർലിൻ ഷാജി ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു, മാധ്യമപ്രവർത്തകനായ ബെനിറ്റോ ചാക്കോ ലൈബ്രറി കൗൺസിൽ സംസ്ഥാന മെമ്പർ സി.സി ആൻഡ്രൂസ്, കുടുംബശ്രീ പ്രതിനിധി സുജ ജോൺസൺ, ആസൂത്രസമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്നാ അശോകൻ, സിസിലി കോട്ടുപ്പള്ളി, റീന സാബു, ലീലാമ്മ കണ്ടത്തിൽ, ബിന്ദു ജോർജ് , ഷാജി മുട്ടത്ത് , വനജ വിജയൻ, റോസിലി മാത്യു, മുൻ മെമ്പർ മിനി സണ്ണി എന്നിവർ കോടഞ്ചേരി ലഹരി മുക്തമാക്കുവാനുള്ള നിർദ്ദേശങ്ങളും പരിമിതികളും പ്രതിവിധികളും സംവാദത്തിൽ ചർച്ച ചെയ്തു.



