
കൊട്ടാരക്കോത്ത് കോഴി അറവ് മാലിന്യ പ്ലാന്റിലേക്ക് സി.പി.ഐ.എം. നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി പ്ലാന്റിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുൾപ്പെടെ നടത്തിയ സംയുക്ത പരിശോധനയുടെ പാശ്ചാത്തലത്തിലാണ് മാർച്ചും ധർണയും നടത്തിയത് ജനകീയ പ്രതിഷേധത്തെ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ സംഘം തിരിച്ച് പോയി സമരം സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം സ ആർ.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു കെ.സി.വേലായുധൻ, എം.ഇ.ജലീൽ, കെ.ജി.ഗീത, ജിൽസൺ ജോൺ, ഷീബ സജി എന്നിവർ സംസാരിച്ചു



