LOCAL NEWSNews

അരുത് ലഹരി എന്ന പദ്ധതിയുമായി യോജിച്ച് ദീപം തെളിയിക്കൽ സംഘടിപ്പിച്ച് വേനപ്പാറഹോളി ഫാമിലി ഹൈസ്കൂൾ

വേനപ്പാറ :വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വേനപ്പാറഹോളി ഫാമിലി ഹൈസ്കൂളിൽ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ അണിനിരന്നുകൊണ്ട് പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി ദീപം തെളിയിച്ചു.

ഒരുതരം ലഹരി വസ്തുക്കളും ഉപയോഗിക്കുകയില്ലെന്നും സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. ഇതിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി , എൻ എസ്.എസ് ,നല്ലപാഠം ക്ലബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയിലെ അംഗങ്ങളും പങ്കെടുത്തു.പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ . EJ തങ്കച്ചൻ , സിമി ഗർവാസിസ് , മേരി ഷൈല , സി. മിഷ, വിദ്യാർത്ഥി പ്രതിനിധികൾ സ്നിഗധ പ്രകാശ്, വിസ്മയ കെ.വി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com