LOCAL NEWSNewsTHIRUVAMBADY

ലഹരിക്കെതിരെ സമൂഹ ജാഗ്രതാ ജ്യോതി തീർത്ത് എൻ.എസ്.എസ് വളണ്ടിയർമാർ

തിരുവമ്പാടി: കേരള ജനതയെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാ വിപത്തായ ലഹരിക്കെതിരെ അവബോധം നൽകാൻ സമൂഹ ജാഗ്രതാ ജ്യോതിയും റാലിയും പ്രതിജ്ഞയും നടത്തി തിരുവമ്പാടി ക്ലസ്റ്ററിലെ പത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. എൻ.എസ്.എസ് തിരുവമ്പാടി ക്ലസ്റ്ററിന് വേണ്ടി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂളിലേയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിലേയും യൂനിറ്റുകളാണ് പരിപാടി സംഘടിപ്പിച്ചത്. സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ആരംഭിച്ച റാലി തിരുവമ്പാടി ബസ്റ്റാന്റ് പരിസരത്ത് വച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളും വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും മെഴുകുതിരി കത്തിച്ച് ബസ്റ്റാന്റിന് ചുറ്റും സമൂഹ ജ്യോതി തീർക്കുകയും ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്ക്രട്ടറി ജിജി.കെ. തോമസ്, നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഹസീല എം.കെ, എൻ.എസ്. എസ്. തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി. രതീഷ് , സി.എ അജാസ്, സന്തോഷ് കുമാർ വി.വി, സീന പി.സി, ജിജി ജോസഫ് , ചാർളി തോമസ്, സിബി ജേക്കബ്, ബാസിൽ കബീർ, ദിയ അനസ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com