
താമരശ്ശേരി:ചുരം ഒൻപതാം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗ്യാസ് സിലണ്ടറുമായി ചുരമിറങ്ങുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.ഡ്രൈവർ മൈസൂർ സ്വദേശി രവികുമാറിനാണ് പരിക്കേറ്റത് ,രാത്രി പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവറെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി മേപ്പാടി സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി



