LOCAL NEWSNewsTHIRUVAMBADY

കേരളപ്പിറവി ദിനാഘോഷം തൊണ്ടിമ്മൽ എൽ പി സ്കൂളിൽ ഭൂപട പരിചയം നടത്തി

മുക്കം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തൊണ്ടിമ്മൽ ഗവൺമെൻ്റ് എൽ പി സ്കൂളിൻ്റെ അങ്കണത്തിൽ കേരള ഭൂപടം തയ്യാറാക്കി.ഗ്രാമ പഞ്ചായത്ത് മെംബർ ബീന ആറാംപുറത്ത് ഭുപടപരിചയം പരിപാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് സുരേഷ് തൂലിക അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ അഹമ്മദ് ഷാഫി, പി വിദ്യ, സുഷമ ബിനോയ്, എം ഐശ്വര്യ പ്രസംഗിച്ചു.എസ് ആർ ജി കൺവീനർ പി സ്മിന സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ കെ ശോഭന എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ കേരളത്തിലെ ജില്ലകളുടെ സ്ഥാനം, സവിശേഷതകൾ എന്നിവ പരിചയപ്പെടുത്തി. കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി ക്വിസ്, കേരള ഗാനം, തൃത്താ വിഷ്കാരം, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com