
തിരുവമ്പാടി:പുന്നയ്ക്കൽ വഴിക്കടവ് പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ കാലയളവിൽ പകരം യാത്രാ സംവിധാനം ഒരുക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.. വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥിയർ, നരവധി ഓഫിസുകൾ, ആസ്പത്രികൾ വ്യാപാര – വാണിജ്യ ആവശ്യങ്ങൾക്ക് ബഹുജനങ്ങൾക്ക് തിരുവമ്പാടിയുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാർഗ്ഗമാണ് താൽക്കാലികമായി അടയുന്നത്.
പുഴ കടക്കുന്നതിന് ബദൽ സംവിധാനം ഒരുക്കുവാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. സിജോ വടക്കേൻതോട്ടം , വിൽസൺ താഴത്തുപറമ്പിൽ , ആൻസി സെബാസ്റ്റ്യൻ , ദിനീഷ് കൊച്ചു പറമ്പിൽ , സാബു തോട്ടത്തിൽ, തങ്കച്ചൻ തുറുവേ ലിൽ, മാനുവൽ കാരക്കാട്ട്, സണ്ണി പുതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.



