LOCAL NEWSNewsTHIRUVAMBADY

ഉപജില്ല കായിക മേളയിൽ സെന്റ് ജോസഫ്സ് യു. പി. സ്കൂളിന് ഉജ്ജ്വല വിജയം

പതിനാറാമത് മുക്കം ഉപജില്ലാ കായിക മേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ എൽപി ,യുപി, വിഭാഗങ്ങളിൽ ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. യുപി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിലും സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥികളായ ആൽബിൻ ബിജു, ലിസാൻഡ്ര ആൻ ജോസഫ് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. ചിട്ടയായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച വിജയം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായ കായിക പ്രതിഭകളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ യും അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com