LOCAL NEWSNews

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙ നഗരത്തിലെ ലോഡ്ജിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടി ഒരു വർഷം മുൻപ് പീഡനത്തിനിരയായി എന്നു വെളിപ്പെടുത്തൽ. പെൺകുട്ടിയെ ബന്ധുവീട്ടിലെത്തിച്ചു പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലയമ്മ സ്വദേശി വിഷ്ണു എം.കുമാറിനെയാണ് (24) പോക്സോ കേസിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം നാലിനാണ് നഗരത്തിലെ ലോഡ്ജിൽ പൊലീസ് നടത്തിയ പരിശോധനയിൽ 16 വയസ്സുകാരിയെ മുറിയിൽ പൂട്ടിയിട്ടതു കണ്ടെത്തിയത്. വീട്ടുകാരുമായി പിണങ്ങി വീട്ടുവിട്ടിറങ്ങിയ പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ വച്ചു സഹായവാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച മലപ്പുറം സ്വദേശി നെച്ചിക്കാട്ട് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ വെള്ളിമാടുകുന്ന് ഗവ.ഗേൾസ് ഹോമിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ഇവിടെ വച്ച് കഴിഞ്ഞ ദിവസം നടത്തിയ കൗൺസലിങ്ങിലാണ് ഒരു വർഷം മുൻപ് വിഷ്ണു തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. സ്കൂൾ വിട്ടു വരുമ്പോൾ വാഹനത്തിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നാണ് മൊഴി. ടൗൺ ഇൻസ്പെക്ടർ എം.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com