
കൊടുവള്ളി: കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. വാരിക്കുഴിത്താഴം പാഷാ സ്റ്റോറിലാണ് ശനിയാഴ്ച പുലർച്ച മോഷണം നടന്നത്. 15,000 രൂപ, 8000 രൂപയുടെ സിഗരറ്റ് ഉൽപന്നങ്ങൾ, 2000 രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ, ഉടമ ജീലാനി പാഷയുടെ വിവിധ രേഖകൾ അടങ്ങിയ പഴ്സ് തുടങ്ങിയവയാണ് രണ്ടുപേരടങ്ങിയ മോഷ്ടാക്കൾ കവർന്നത്.ബൈക്കിലെത്തിയ മോഷ്ടാക്കൾ ഇരുമ്പുകമ്പി ഉപയോഗിച്ച് കടയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചു. പിന്നീട് ഷട്ടർ പൂട്ടും തകർത്ത് കയറിയാണ് പണവും വസ്തുക്കളും കവർന്നത്. മോഷ്ടാക്കളുടെ ദൃശ്യം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്റ്റേഷൻ ഓഫിസർ പി. ചന്ദ്രമോഹൻ, എസ്.ഐമാരായ പി. പ്രകാശൻ, രശ്മി എന്നിവരുടെ നേതൃത്വത്തിൽ കൊടുവള്ളി പൊലീസും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു



