LOCAL NEWSNews

ഹോംഗാർഡ് ചാരായവുമായി പിടിയിൽ

കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ചാരായവും വാഷും വാറ്റുപകരണങ്ങളുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കരുവിശ്ശേരി സ്വദേശി വൈഷ്ണവമാത വീട്ടിൽ കൃഷ്ണ സ്വാമിയെയാണ് എട്ടു ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ എന്നിവയും സഹിതം അറസ്റ്റ് ചെയ്തത്.ഇയാൾ വീടിന്റെ മുറ്റത്തുവെച്ച് ചാരായം വാറ്റുന്നതിനിടെയാണ് അറസ്റ്റിലായത്. കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സുധാകരൻ, ഇൻസ്‌പെക്ടർ എൻ.കെ. ഷാജി, പ്രിവന്റിവ് ഓഫിസർമാരായ പ്രിയരഞ്ജൻ, പി. മനോജ്‌, സിവിൽ എക്‌സൈസ് ഓഫിസർമാരായ ദീപക്, ടി.വി. നൗഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com