
കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്.
ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)



