LOCAL NEWS

കാരുണ്യ സ്പർശവുമായി യൂത്ത് ഫ്രണ്ട് (എം) മുന്നിട്ടിറങ്ങുന്നു

തിരുവമ്പാടി : യൂത്ത് ഫ്രണ്ട് (എം )തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും നിർധനരായിട്ടുള്ള ആളുകളെ സഹായിക്കുന്നതിന് ഭാഗമായി കാരുണ്യ പദ്ധതി എന്ന ആശയം മുൻനിർത്തിക്കൊണ്ട് ഒരു കേക്ക് ചലഞ്ച് നടത്തുന്നു ഇതിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് പ്രോഗ്രാമിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് ടി.എം ജോസപ്പ് നിർവഹിച്ചു. യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ തയ്യിൽ അധ്യക്ഷനായിരുന്നു. പാർട്ടി കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തി, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് പൈമ്പിള്ളിൽ, കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ജോയ് മ്ലങ്കുഴിയിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ ജോസഫ് ജോൺ, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം ചാർജ് ജനറൽ സെക്രട്ടറി നിതിൻ പുലക്കുടിയിൽ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡണ്ട് സോളമൻ സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം സെക്രട്ടറി വിൽസൺ താഴത്തു പറമ്പിൽ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com