KODIYATHOORLOCAL NEWSNews

കൊടിയത്തൂരിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകു തൈകളും വിതരണം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകുതെെകളും വിതരണം ചെയ്തു.വീടുകളിൽവിഷ രഹിതമായ ഫലവൃക്ഷത്തോട്ടമൊരുക്കുക എന്ന ലക്ഷ്യത്തോടെ മാവ്, പ്ലാവ്, പേരക്ക എന്നിവയടങ്ങിയ ഫലവൃക്ഷ തൈ യൂണിറ്റ് ആണ് വിതരണം ചെയ്തത്.

ആകെ 376 യൂണിറ്റ് ഫലവൃക്ഷ തൈകൾക്കായി1,12,800 രൂപ വകയിരുത്തി. 1400 രൂപ വരുന്ന ഒരു യൂണിറ്റ് ന് 100 രൂപയാണ് ഗുണഭോക്തൃ വിഹിതം. 4 കുറ്റികുരുമുളക് തൈകൾ അടങ്ങിയ യൂണിറ്റ് ആണ് ഒരാൾക്ക് നൽകുന്നത്. 400 രൂപയുടെ ഒരു യൂണിറ്റിന് 100 രൂപയാണ് ഗുണഭോക്തൃ വിഹിതം. ആകെ 645 യൂണിറ്റ് ആണ് വിതരണം ചെയ്യുന്നത്. ഇതിനായി 1,93,500 രൂപയും വകയിരുത്തി.

പന്നിക്കോട് കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പറത്ത്, മുൻ പ്രസിഡന്റ്‌ വി.ഷംലൂലത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com