LOCAL NEWSNews

തിരുവമ്പാടിയിൽ രണ്ട് കടകൾ കുത്തിത്തുറന്ന് മോഷണം

തിരുവമ്പാടി: ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന രണ്ട് കടകൾ കുത്തിത്തുറന്ന് മോഷണം, പറമ്പിൽ മെഡിക്കൽസ്, നാഷണൽ ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെ കടകളിൽ കള്ളൻ കയറിയത്.

കടകളുടെ പ്രധാന ഷട്ടറുകളുടെ പൂട്ടുകൾ തകർത്താണ് കള്ളൻ അകത്തു കയറിയത്.

രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് കള്ളൻ കയറിയ വിവരം ഉടമകൾ അറിയുന്നത്. വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് കട ഉടമകൾ പറഞ്ഞു.

പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com