
വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും. ഓശാനയെ തുടർന്ന് ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ നടക്കും. ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും
കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്തുവിനെ ജനം ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും സ്വീകരിച്ചതിന്റെ അനുസ്മരണമാണിത്.!പള്ളികളില്‍ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണം നടക്കും. വിശുദ്ധ മദ്‌ബഹയില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയ കുരുത്തോലകൾ വിശ്വാസികള്‍ കൈയിലേന്തും. ഈ പ്രത്യേക ഓലകള്‍ വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിച്ച് വയ്‌ക്കുന്നതും പതിവാണ്. പള്ളികളില്‍ ഭക്‌തി നിര്‍ഭരമായ പ്രാര്‍ഥനകളും പ്രദക്ഷിണങ്ങളും നടക്കും.ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാവ്യാഴം ഈയാഴ്ച ആചരിക്കും. പിറ്റേന്ന് ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴി പ്രദക്ഷിണവും നടക്കും. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ അമ്പത് നോമ്പാചരണത്തിന് സമാപ്തിയാകും.



