

തിരുവമ്പാടി:കേരളത്തിന് അർഹമായ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിൻ്റെ നടപടി സാഡിസ്റ്റ് സമീപനമാണെന്നും ഇതിനെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കോൺഗ്രസ് തയ്യാറുണ്ടോെയെന്നും സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ എം എൽ എ ചോദിച്ചു.സിപിഐ എം പുല്ലൂരാംപാറ ലോക്കൽ കമ്മറ്റി ഓഫീസിനായി നിർമ്മിച്ച ഇ എം എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സംസ്ഥാനത്തിന് അർഹമായ വായ്പാ പരിധി വെട്ടി കുറക്കുന്ന മോദി സർക്കാ ർ രാജ്യത്തെ വരുമാനം അദാനിക്കും മറ്റ് കോർപ്പറേറ്റുകൾക്കും നൽകുക യാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അവതാളത്തി ലാക്കുന്ന കേന്ദ്രത്തിൻ്റെ തെറ്റായ സമീപനത്തിനെതിരെ സംസ്ഥാന ത്തെ കോൺഗ്രസ് നേതൃത്വം മൗനം വെടിഞ്ഞ് ഒരുമിച്ച് പോരാടാൻ തയ്യാറാകണമെന്ന് അവർ പറഞ്ഞു. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് പതാക ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വിശ്വനാഥൻ മത്തായി ചാക്കോ സ്മാരക വായനശാല ഉദ്ഘാടനം ചെയ്തു. ഹാളിൽ ടി കെ ഗോപിനാഥൻ്റെ ഫോട്ടോ ലിൻ്റോ ജോസഫ് എംഎൽഎയും വി കെ പീതാംബരൻ്റെ ഫോട്ടോ ജോളി ജോസ ഫും ജറീഷ് ജോസഫിൻ്റെ ഫോട്ടോ വി കെ വിനോദും അനാച്ഛാദനം ചെയ്തു.
ആദ്യകാല പ്രവർത്തകരെയും പുല്ലുരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ഷാമിലി മരിയ ഷാനിയേയും കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയ മൊയ്തീൻ കുട്ടിയേയും ചടങ്ങിൽ ആദരിച്ചു. കെ ഡി ആൻ്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി സി എൻ പുരുഷോത്തമൻ സ്വാഗതവും ജോസ് മാത്യു നന്ദിയും പറഞ്ഞു.തുടർന്ന് ഗാനമേളയും അരങ്ങേറി.



