
കോടഞ്ചേരി:17 ദിവസമായി ഇരുവഞ്ഞിപ്പുഴയിൽ പതംങ്കയത്ത് കാണാതായ ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചുവെങ്കിലും കണ്ടെത്താനായില്ല.
ഇരുവഞ്ഞിപ്പുഴയിൽ പതംങ്കയത്ത് മഴ ഇന്ന് മൂന്നു മണി വരെ മഴ പെയ്തില്ല. കൂരാച്ചുണ്ട് അമീൻ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തി.
ഫയർഫോഴ്സിന്റെയും സംയുക്ത സേനകളായ കർമ ഓമശ്ശേരി, എന്റെ മുക്കം, വിഖായ, പുനർജനി, രാഹുൽ ബ്രിഗേഡ്, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ,സ്വാന്തനം, നാട്ടുകാർ, ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം എന്നീ ടീമുകൾ എല്ലാം തന്നെ തെരച്ചിലിന് എത്തിയിരുന്നു.
എല്ലാ സന്നദ്ധ സേന പ്രവർത്തകരുടെയും പ്രതിനിധിയായ സിനീഷ് കുമാർ സായി തിരച്ചിലിന് നേതൃത്വം നൽകി. ഒഴുക്കിൽപെട്ട സ്ഥലം മുതൽ താഴെ ഇലന്ത് കടവ് വരെ തിരച്ചിൽ നടത്തി.
നാളെ രാവിലെ വീണ്ടും എട്ടുമണിക്ക് തിരച്ചിൽ ആരംഭിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.



