
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രതിഭാ ശേഷിയും സർഗാത്മകതയും
പോഷിപ്പിക്കുന്നതിന് വേണ്ടി 2014 മുതൽ പ്രവർത്തിച്ചുവരുന്ന വീൽ ക്ലബ്ബിന്റെ 2022 – 23 വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമായി .
സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തി പറമ്പിൽ അധ്യക്ഷനായിരുന്നു. തിരുവമ്പാടി സബ്ബ് ഇൻസ്പെക്ടർ രമ്യ ഇ കെ ഉദ്ഘാടനം ചെയ്തു.
സർട്ടിഫിക്കറ്റുകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർന്നുവരുന്ന തലമുറ പരിഗണിക്കേണ്ടതുണ്ടെന്നും സഹജീവികളെ പരിഗണിക്കാത്ത വിദ്യാഭ്യാസം ഫലപ്രദം അല്ലെന്നും അവർ കുട്ടികളെ ബോധ്യപ്പെടുത്തി.
അധ്യാപകരായ അബ്ദുൽ റഷീദ്, ഷോളി ജോൺ, ആൻ ബ്ലസി ജോർജ്, അയ്യൂബ്, അബ്ദുറബ്ബ് കെ സി, സിസ്റ്റർ ആൻസ് മരിയ ,ദിലീപ് മാത്യൂസ് വിദ്യാർത്ഥികളായ ആയിഷ അംന, ഹിഫ്സ സുമി എന്നിവർ സംസാരിച്ചു. ആൽഫി മരിയ കവിത ആലാപനം നടത്തി,



