
തിരുവമ്പാടി:പുല്ലൂരാംപാറ പള്ളിപ്പടി- തോട്ടുമുഴി റോഡിൽ കൂടത്തായി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം. തോട്ടുമുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ നിയന്ത്രണ വേലികളും തകർത്ത് പള്ളിപ്പടിയിലെ വ്യാപാരിയായ സുധീഷ് മാട്ടപ്പാട്ടിൻ്റെ വീടുമുറ്റത്തേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. വീട്ടുമുറ്റത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്കും പരിക്കുകൾ ഇല്ല.



