LOCAL NEWSMUKKAM

“വി​ത്തും കൈ​കോ​ട്ടും’ വെ​ള്ള​രി നാ​ട​ക​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മു​ക്കം: ‌കാ​ർ​ഷി​ക വൃ​ത്തി​യി​ൽ നി​ന്ന് യു​വ​ത​ല​മു​റ അ​ക​ന്ന് പോ​കു​ന്ന കാ​ല​ത്ത് പു​തി​യ കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വെ​ള്ള​രി നാ​ട​കം മ​ല​യോ​ര മേ​ഖ​ല​യി​ൽ പു​ന​രാ​വി​ഷ്ക്ക​രി​ക്കു​ന്നു. കീ​ഴു​പ​റ​മ്പ് വെ​ള്ള​രി​പ്പാ​ടം തി​യേ​റ്റേ​ഴ്സ് ആ​ണ് 11, 12 ,13 തീ​യ​തി​ക​ളി​ൽ മു​ക്കം മാ​മ്പ​റ്റ​യി​ൽ വി​ത്തും കൈ​ക്കോ​ട്ടും എ​ന്ന വെ​ള്ള​രി നാ​ട​ക​മൊ​രു​ക്കു​ന്ന​ത്.നാ​ട​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മാ​കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യും മ​ൺ​തി​ട്ട കൊ​ണ്ടു​ള്ള സ്റ്റേ​ജു​ക​ളും എ​ല്ലാം ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.വെ​ള്ള​രി​ന​ട​കം വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ത​ന​ത് രൂ​പ​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

40ലേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി കു​ഞ്ഞി​പോ​ക്ക​റും സം​വി​ധാ​നം പാ​റ​മ്മ​ൽ അ​ഹ​മ്മ​ദ് കു​ട്ടി​യു​മാ​ണ്.വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പാ​റ​മ്മ​ൽ അ​ഹ​മ്മ​ദ് കു​ട്ടി, വേ​ണു ജി. ​നാ​യ​ർ, സൈ​നു​ൽ ആ​ബി​ദ്, എ.​പി. സു​ജ​നി, സ​ലാം കാ​ര​മൂ​ല, സ​ലീം വ​ലി​യ പ​റ​മ്പ്, പ്ര​ശാ​ന്ത് കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തുത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.വെ​ള്ള​രി​ന​ട​കം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com