THIRUVAMBADY

ആനക്കാംപൊയിൽ മറിപ്പുഴ വനമേഖലയിൽ മണ്ണിടിച്ചിൽ. പൊതുജനങ്ങൾക്കുള്ള പ്രത്യേകത അറിയിപ്പ്

തിരുവമ്പാടി:ആനക്കാംപൊയിൽ മുത്തപ്പൻപ്പുഴ മറിപ്പുഴ വനമേഖലയിൽ മണ്ണിടിച്ചിൽ.

ഇന്ന് വൈകിട്ട് ആറു മണിക്കാണ് ശക്തമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

മലവെള്ളപ്പാച്ചിൽ ഉണ്ടാക്കാൻ സാധ്യതയുള്ള സമീപപ്രദേശത്തെ വീടുകളിൽ താമസിക്കുന്നവരെ സിവിൽ ഡിഫറൻസ് അംഗങ്ങളും സന്നദ്ധസേനങ്ങളും മാറ്റി താമസിപ്പിച്ചു

സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സ് ടീം അംഗങ്ങളും ,സിവിൽ ഡിഫൻസും സന്നദ്ധ സേനാ പ്രവർത്തകരും എത്തിച്ചേർന്നിട്ടുണ്ട്. നിലവിൽ മണ്ണിടിഞ്ഞ് പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.. ഏത് സമയവും പുഴയിൽ മലവെള്ളം വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളും, ഇരവിഞ്ഞിപ്പുഴയുടെ ഇരുകരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നമെന്നും മണ്ണിടിച്ചിൽ നടന്ന പ്രദേശത്തേക്ക് യാതൊരുവിധ കാരണവശാലും പോകരുതെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com