LOCAL NEWS

സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിന് തുടക്കമായി

തിരുവമ്പാടി: രണ്ടു ദിവസത്തെ സി.പി.ഐ തിരുവമ്പാടി മണ്ഡഡലം സമ്മേളനത്തിന് തിരുവമ്പാടിയിൽ പൊതുസമ്മേളനത്തോടെ തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക,കൊടിമര, ബാനർ ജാഥകൾ  തിരുവമ്പാടിയിലെ സത്താർ കൊളക്കാടൻ നഗറിൽ സംഗമിച്ച് നടത്തിയ പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
    പി.സി.ഡേവിഡ് അദ്ധ്യക്ഷത
    വഹിച്ചു.

പി.കെ.കണ്ണൻ, വി.എ. സെബാസ്റ്റ്യൻ കെ.ഷാജികുമാർ, വി.കെ.അബുബക്കർ ,കെ.എം.അബ്ദുറഹിമാൻ ,പി.കെ.രതീഷ്, പി.സൗദാമിനി ടീച്ചർ, പി.കെ. രാമൻകുട്ടി, അസീസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.കെ.മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ശനിയാഴ്ച രാവിലെ അനുരാഗ് ഓഡിറ്റോറിയത്തിലെ വി.എ.സണ്ണി മാസ്റ്റർ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.വി.ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ,ജില്ല എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ, ചൂലൂർ നാരായണൻ, ആർ.സത്യൻ, അജയ് ആവള എന്നീ നേതാക്കൾ സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com