News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കൊടുവള്ളി ഐ.സി.ഡി.എസ് ഓഫിസിന്റെ പരിധിയില്‍ വരുന്ന കൊടുവള്ളി മുനിസിപ്പാലിറ്റി, മടവൂര്‍ ഗ്രാമ പഞ്ചായത്ത്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത്, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് എന്നിവയില്‍ ഉള്‍പ്പെടുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്ത് 31 വൈകിട്ട് 5 മണി. വിവരങ്ങള്‍ക്ക് 0495 2211525,9188959867.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ്/ ഗാര്‍മെന്റ് ടെക്നോളജി/ഡിസൈനിങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ് എന്നിവയാണ് യോഗ്യത. അധ്യാപന പരിചയം അഭികാമ്യം. യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അപേക്ഷിക്കണം. അവസാന തീയതി ആഗസ്ത് 20 വൈകിട്ട് 5 മണി. വിവരങ്ങള്‍ക്ക് 0497 2835390.

അപേക്ഷ ക്ഷണിച്ചു തിരുവമ്പാടി ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര ട്രേഡുകളിലേക്കും ഏകവത്സര കോഴ്സായ പ്ലംബര്‍ ട്രേഡിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 10. 100 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2254070.

വെറ്ററിനറി ഡോക്ടര്‍ നിയമനം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടറെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗം ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗം ബുധനാഴ്ച (ഓഗസ്റ്റ് 10) ഉച്ചക്ക് 3.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു തൂണേരി ശിശു വികസന പദ്ധതി ഓഫിസിന്റെ ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0496 2555225, 9562246485

അപേക്ഷ തീയ്യതി ദീര്‍ഘിപ്പിച്ചു മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില്‍ 2022 വര്‍ഷത്തില്‍ വിവിധ എന്‍.സി.വി.ടി ട്രേഡിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ദീര്‍ഘിപ്പിച്ചു. അപേക്ഷ ഓഗസ്റ്റ് 10ന് വൈകീട്ട് 5ന് മുന്‍പ് http//admissions kerala.gov.in, http//dept.kerala.gov.in എന്നി വെബ്‌സൈറ്റുകള്‍ വഴി സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 8593829398, 0495 2373976.

രക്തദാനം: ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രക്തം ദാനം നല്‍കി ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ ആളുകള്‍ സന്നദ്ധരാവണമെന്ന്
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോട്ടപ്പറമ്പ്   സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെയും കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വ്യക്തി മറ്റൊരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട കാര്യം രക്തദാനമാണ്.
 അറിവില്ലായ്മ കാരണമാണ് പലപ്പോഴും ആളുകള്‍ രക്തം ദാനം നല്‍കാന്‍ വിമുഖത കാണിക്കുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.രക്തബാങ്കിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് എം സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ജില്ലാ ടി ബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ടി.സി. അനുരാധ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.ശ്രീ ബിജു, ഡോ കെ. അഫ്‌സല്‍, ഡോ.മോഹന്‍ദാസ്, നളിന്‍, എ.കെ.ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com