LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ’ പദ്ധതി ആരംഭിച്ചു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ പദ്ധതി’ ആരംഭിച്ചു.പരിപാടി ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ഉദ്ഘാടനം ചെയ്തു.

ആശുപത്രി രോഗി സൗഹൃദമാക്കുന്നതിന് ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വായിക്കുന്നതിനും ഉള്ള പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ആശുപത്രിയുടെ വായനാമുറിയിൽ ഒരുക്കിക്കൊണ്ടാണ് എൻഎസ്എസ് യൂണിറ്റ് പുസ്തക തണൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പരിപാടിയിൽ ഷില്ലി എൻ വി. (പി എച്ച് എൻ) ജെ.എച്ച്.ഐ ശ്രീജിത്ത് കെ ബി. , ജെ പിഎച്ച് എൻമാരായ മിനിവിഎം, ലിംന, വിജിമോൾ എൻഎസ്എസ് വളണ്ടിയർമാരായ കാവ്യ ,റിൻഷ, മാനസ, അനന്യ, അമേഘ , സിനാൻ ജോബിൻസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com