LOCAL NEWSNewsTHIRUVAMBADY

സ്കൂൾ കലാമേള ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ സ്കൂൾ കലോത്സവം – സർഗ്ഗോദയം -2022 വിദ്യാർത്ഥികളുടെ മികവാർന്ന കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 15,16 തിയതികളിൽ മൂന്നു വേദികളിലായി നടന്ന മുപ്പതോളം കലാ മൽസരങ്ങളിൽ നിരവധി കൊച്ചു കലാകാരൻമാരും, കലാകാരികളും മാറ്റുരച്ചു.രണ്ടു വർഷത്തിനു ശേഷം വീണ്ടും അരങ്ങുണർന്നത് വിദ്യാർത്ഥികൾ ആഘോഷമാക്കിയപ്പോൾ നിരവധി രക്ഷിതാക്കളും സാക്ഷ്യം വഹിക്കാനെത്തി.ശ്രുതിമധുര ഗാനങ്ങളും ചടുല നൃത്തങ്ങളും സദസ്സിന്റെ മനം കവർന്നു.

സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. റിട്ടയർഡ് ഹെഡ്മാസ്റ്ററും ഗായകനുമായ ജോസ് ടി.ജി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റീന അഗസ്റ്റിൻ, കലോൽസവ കൺവീനർ നീനു മരിയ ജോസ്,എം.പി.ടി.എ പ്രസിഡന്റ് ബീന ബോബി,സ്കൂൾ ലീഡർ ലിയോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com