
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ജാഗ്രത സമിതിയുടെയും വ്യക്തിത്വ വികസന ക്ലബ്ബിന്റെയും അഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സിന്ധു എ. റ്റി ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ സ്വാഗതം ആശംസിച്ചു സംസാരിച്ചു.
കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇതിനെതിരെ ഒറ്റകെട്ടായി പോരാടണമെന്നും. സമൂഹത്തിൽ നടമാടുന്ന അതിക്രമങ്ങളെ തടയാൻ ലഹരിയുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടാത്തതെന്നും ജന മൈത്രി പോലീസ് കുട്ടികളെ ഉത്‌ബോധിപ്പിച്ചു. വ്യക്തിത്വ വികസന ക്ലബ് കൺവീനർ എബി ദേവസ്യ ചടങ്ങിന് നന്ദി പറഞ്ഞു.



