
തിരുവമ്പാടി : ലഹരി വിരുദ്ധമാസാചരണത്തിന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ഷാജു സി.ജി ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ , തങ്കമ്മ തോമസ്, അബ്ദുൾ റഷീദ് ഖാസിമി എന്നിവർ ആശംസകൾ നേർന്നു.
പത്തിലധികം വർഷങ്ങൾക്ക് ശേഷം തിരുവമ്പാടി പഞ്ചായത്തിൽ എത്തുന്ന കലാമേളയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. കലാമേള ഭക്ഷണ ധന സമാഹരണ പ്രവർത്തനങ്ങൾക്ക് ജനറൽ ബോഡി യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അഞ്ഞൂറോളം രക്ഷിതാക്കൾ പങ്കെടുത്ത പരിപാടികൾക്ക് ദിലീപ് മാത്യൂസ്, അബ്ദു റബ്ബ്, നിതിൻ ജോസ് , ഷാഹിന എ പി , ഗീതു ജേക്കബ്ബ്, മോളി വർഗ്ഗീസ്, അഞ്ജു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



