
തിരുവമ്പാടി :വിശ്വ പ്രവാചകൻ നബി തിരുമേനിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ടൗൺ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലിയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.തിരുപിറവി സമയം പുലർച്ചെ നാലുമണിക്ക് മൗലീദ് പാരായണത്തിലൂടെ നബിദിനാആഘോഷത്തിന് തുടക്കം കുറിച്ചു.മഹല്ല് പ്രസിഡന്റ് അബു ഫായിസ പതാക ഉയർത്തി.ശേഷം ദഫ് മുട്ടിന്റെയും അറബനമുട്ടിന്റെയും അകമ്പടിയോടുകൂടി മഹല്ലിലെ മുഴുവൻ നിവാസികളും മദ്രസ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ആഹ്ളാദം പ്രകടിപ്പിച്ച് ഘോഷയാത്ര വർണ്ണാഭമായി നടത്തി.തിരുവമ്പാടി മുനവ്വിറുൽ ഇസ്ലാം മദ്രസ പരിസരത്തിൽ നിന്നും ആരംഭിച്ച് തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പ്രാർത്ഥനയ്ക്ക് ശേഷം തിരുവമ്പാടി ടൗണിലൂടെ വലയം ചുറ്റി മദ്രസാ അങ്കണത്തിൽ ഘോഷയാത്ര അവസാനിച്ചു.ഉച്ചയ്ക്ക് 12.30ന് നടന്ന അന്നദാനത്തിൽ തിരുവമ്പാടിയിലെ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു.ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ മഗ്രിപാനന്തരം സയ്യിദ് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബു ഫായിസ അധ്യക്ഷനായ ചടങ്ങിൽ ശിഹാബുദ്ദീൻ ഫൈസി പ്രബോധന സന്ദേശം നൽകി നാസർ സഖാഫി ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



