LOCAL NEWSNewsTHIRUVAMBADY

സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി ദ്വിദിന സഹവാസക്യാമ്പ് സമാപിച്ചു

തിരുവമ്പാടി :സ്കൗട്ട് ഗൈഡ്സ്,ജെ. ആർ.സി കേഡറ്റുകളുടെ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ബുധൻ രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് സ്കൂൾ മാനേജർ തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഗൈഡ്സ് ജില്ല കമ്മിഷണർ രമ,കെ യും സ്കൗട്ട് എൽ ഒ അബ്ദുൽ നാസർ പി, എം ക്യാമ്പിന് നേതൃത്വം നൽകി.വ്യത്യസ്ത സെഷനുകൾ കൊണ്ടും ക്യാമ്പ്ഫയർ കൊണ്ടും കുട്ടികൾക്ക് പുതിയ പഠനാനുഭവമായി.

ഇന്നലെ (വ്യാഴം) റിപബ്ലിക് ദിന ആഘോഷങ്ങളുടെ കൂടെ സായി ദുരന്തനിവാരണ സംഘത്തിന്റെ പരിശീലന പരിപാടികളും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഹൃദ്യമായ അനുഭവമായി. സമാപന സമ്മേളനത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ അഗസ്റ്റിൻമഠത്തി പറമ്പിൽ, തങ്കമ്മ തോമസ്, ബീന റോസ്, ധന്യ, ഷാഹിന, അയ്യൂബ്, ഡാനി, നിതിൻ,മിനി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com