
കൊടുവള്ളി: കൊടുവള്ളിക്ക് സമീപം മദ്രസ ബസാറിൽ ബസ് നിയന്ത്രണം വിട്ടു കടകളിലേക്ക് ഇടിച്ചു കയറി.ഇന്ന് രാവിലെയായിരുന്നു അപകടം.ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ് ആണ് രാവിലെ അപകടത്തിൽപ്പെട്ടത്.നാട്ടുകാർ ഉൾപ്പെടെ 15 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. .കഴിഞ്ഞ പതിനാലാം തീയതി ഇതേ രീതിയിൽ കെഎസ്ആർടിസി ഷിഫ്റ്റ് ബസ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.



