LOCAL NEWS

വന്യമൃഗശല്യം തടയണംനഷ്ടപരിഹാരം വേഗത്തിലാക്കണം -കർഷക സംഘം

തിരുവമ്പാടി: മലയോര വനമേഖലയിലെ കാട്ടാന ശല്യം, വന്യമൃഗശല്യം അടിയന്തിരമായി തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നു കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.വനാതിർത്തി പഞ്ചായത്തുകളായ കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ സ്ഥലങ്ങളിൽ നിത്യവും കാട്ടാനകളിറങ്ങി, വ്യാപകമായി കൃഷി നശിപ്പിക്കുന്നു.

നെല്ലിപൊയിൽ വില്ലേജിലെ കൂരോട്ടുപാറ, മുണ്ടൂർ, കണ്ടപ്പൻ ചാൽ തുടങ്ങിയ സ്ഥലങ്ങളിലെ തെങ്ങ്, കമുക്, വാഴ, കപ്പ, തുടങ്ങിയ കൃഷികളെല്ലാം പകൽ സമയത്തും ആനയിറങ്ങി നശിപ്പിക്കുകയാണ്.ജനങ്ങളാകെ ഭീതിയിലുമാണ്.വർഷങ്ങളായി കാട്ടുമൃഗങ്ങളാൽ നശിപ്പിക്കപ്പെട്ട കാർഷിക വിളകളുടെ തുച്ചമായ നഷ്ട പരിഹാരത്തുക പോലും കർഷകർക്കു കിട്ടുന്നുമില്ല.കേന്ദ്ര സർക്കാരിൻ്റെ കർഷകവിരുദ്ധ നയം മൂലം നട്ടം തിരിയുന്ന കർഷകരെ സഹായിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഏരിയാ കമ്മറ്റി, കൃഷി- വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.യോഗത്തിൽ ഏരിയാ പ്രസിഡണ്ട് സി.എൻ പുരുഷോത്തമൻ അധ്യക്ഷനായി.സെക്രട്ടറി ജോളി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com