
തിരുവമ്പാടി: തിരുവമ്പാടിയിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം. ജന്മനാട്ടിൽ പതിറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിനായി പോരാടുന്ന പലസ്തീൻ ജനതക്ക് ഈദ്ഗാഹിലെത്തിയ വിശ്വാസികൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. പലസ്തിനിൽ സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹവും ലോകരാജ്യങ്ങളും ഇടപെടണമെന്ന് ഈദ്ഗാഹ് ആവശ്യപ്പെട്ടു.സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ വി.സി മൊയ്തീൻ കോയ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി. ഷൗക്കത്തലി കൊല്ലളത്തിൽ ,അബ്ദു സമദ് പേക്കാടൻ , ഷഫീക്ക് പയ്യടി പറമ്പിൽ , പി.എ. ഹബീബ് റഹ്മാൻ , അഹമ്മദ് നസീഫ് എന്നിവർ നേതൃത്വം നൽകി.



